Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flood-affected Areas

Pathanamthitta

പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​തം ഒ​ഴി​യു​ന്നി​ല്ല; കു​ടി​വെ​ള്ള​വും ഇ​ല്ല

ആ​റ​ന്മു​ള: പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം. കി​ണ​റു​ക​ളി​ൽ പ്ര​ള​യ​ജ​ലം ക​യ​റി മ​ലി​ന​പ്പെ​ട്ട​തോ​ടെ​യാ​ണ് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​ത്. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പ​ന്പ് ഹൗ​സു​ക​ളി​ൽ​നി​ന്നു​ള്ള പ​ന്പിം​ഗും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ന​ദി​ക​ളി​ൽ​നി​ന്നു​ള്ള പ്ര​ള​യ​ജ​ലം ക​യ​റി കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടു​ക​യും ചെ​ളി ക​യ​റി പ​ന്പിം​ഗ് ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന കു​പ്പി​വെ​ള്ള​മാ​ണ് പ​ല​യി​ട​ത്തും കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്. മ​ലി​ന​പ്പെ​ട്ട കി​ണ​റു​ക​ൾ വ​റ്റി​ച്ച് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി മാ​ത്ര​മേ ഇ​നി ഉ​പ​യോ​ഗി​ക്കാ​നാ​കൂ. വെ​ള്ള​ക്കൂ​ടു​ത​ൽ കാ​ര​ണം നി​ല​വി​ൽ കി​ണ​ർ വ​റ്റി​ക്കാ​നു​മാ​കി​ല്ല.

സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ നി​റ​ഞ്ഞ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കി​യ​തും പ​രി​സ​ര മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് കി​ണ​ർ ജ​ല​വു​മാ​യി കൂ​ടി​ക്ക​ല​ർ​ന്ന​തും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കു​ന്നു. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

അ​യി​രൂ​രി​ൽ ക​ന​ത്ത ന​ഷ്ടം

കോ​ഴ​ഞ്ചേ​രി: വെ​ള്ള​പ്പൊ​ക്കം അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ഴ് മു​ത​ൽ 15 വ​രെ വാ​ര്‍​ഡു​ക​ളി​ലാ​യി 260 ഓ​ളം വീ​ടു​ക​ളി​ലാ​യി 800ല​ധി​കം ജ​ന​ങ്ങ​ളെ​യാ​ണ് വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച​ത്. അ​തോ​ടൊ​പ്പം നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​ട​പ്പാ​വൂ​ര്‍ ക്ഷേ​ത്ര​ത്തി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

ഇ​ട​പ്പാ​വൂ​രി​ലെ റേ​ഷ​ന്‍ ക​ട​യി​ല്‍ വെ​ള്ളം ക​യ​റി റ​വ, അ​രി അ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ടം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടേ​താ​ണ്. മ​ര​ങ്ങ​ള്‍ വീ​ണും നി​ര​വ​ധി വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​യി​രൂ​ര്‍ - കാ​ഞ്ഞീ​റ്റു​ക​ര കു​ടി​വെ​ള്ള വ​ത​ണ പ​ദ്ധ​തി​യി​ലും വ്യാ​പ​ക​മാ​യ ന​ഷ്ടം സം​ഭ​വി​ച്ച​തു​കാ​ര​ണം അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

300ല്‍ ​അ​ധി​കം കി​ണ​റു​ക​ളി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു. നി​ര​വ​ധി വീ​ടു​ക​ളി​ലെ ഇ​ല​ക്‌​ട്രി​ക് സാ​ധ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും ഉ​ണ്ടാ​യ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കു​കൂ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ച മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും കു​ടി​വെ​ള്ള​വും ഭ​ക്ഷ​ണ​വും വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​വ​ര്‍​ത്ത​നം ഇ​പ്പോ​ഴും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴി​വേ​ലി​ല്‍ അ​റി​യി​ച്ചു.

Latest News

Corehub Up